-- മുംബൈ & എൽ.എ ലേഖകർ
എം.സി.എ. മന്ത്രിസഭയുടെ ഇടക്കാല റെയിൽവെ ബഡ്ജറ്റ് കെന്ത്രമന്ത്രി പീഡനമ്മാവൻ ഇന്നലെ ലൊക്സഭയിൽ അവതരിപ്പിച്ചു. നിരക്കു വർദ്ധനവുകളൊ പുതിയ നികുതി നിർദ്ദേശങ്ങളോ ഇല്ലാത്ത ജനപ്രിയ ബഡ്ജറ്റ് ആണു ഇതെന്നു അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം വിളിച്ചു കൂട്ടിയ പത്ര സമ്മെളനത്തിൽ അറിയിച്ചു..
എന്നാൽ ഇത്തവണയും ബഡ്ജറ്റിൽ മലപ്പുറം ജില്ല തഴയപ്പെട്ടതിൽ പ്രതിഷെധിച്ചു, മലപ്പുറത്തിന്റെ എം.പി മാരു മന്ത്രിസഭയുടെ നടുത്തളത്തിൽ ഇറങ്ങി "ഡപ്പാം കുത്തു" കളിച്ചു.. പ്രശസ്ത ഡപ്പാം കുത്തു വിദഗ്ധനും സ്ഥലം എം.പി യുമായ പ്രോഫസർ ബിണ്ടിയുടെ നേത്രുത്വത്തിൽ ആണ് ഈ നാടൻ കലാവിരുന്നു അരങ്ങെറിയത്..
മന്ത്രി തന്റെ സ്വന്തം മണ്ടലമായ കുണ്ടമൺകുളത്തിനോടു പക്ഷപാതം കാണിക്കുകയാണെന്ന ചെന്നൈ എം.പി ജെ.സി.ബി. ഡുജേഷിന്റെ അരോപണത്തിനു മറുപടിയായി, 6 മാസത്തിൽ ഒരിക്കൽ ചെന്നൈയിൽ നിന്നും മെലാറ്റൂർ വരെ പോകുന്ന "മണ്ണുമാന്തി എക്സ്പ്രെസ്സ്" ഇനിമുതൽ എല്ലാ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ഓടിക്കൻ തീരുമനിച്ചതായി മന്ത്രി അറിയിച്ചു. ഒന്നിടവിട്ടുള്ള അഴ്ചകളിൽ ഈ ട്രെയിൻ ചെംബ്രശ്ശേരി വരെ പോകുമെന്നും എപ്രിൽ മാസം അവസാനത്തോടു കൂടി ഈ ട്രെയിനിൽ കോച്ചുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെടുമങ്ങാടു നിന്നും കൊല്ലം വഴി തിരുവനന്തപുരം മ്യൂസിയത്തിലേക്കു പോകുന്ന തീർത്താടകരുടെ യാത്രാ ക്ലെശം പരിഗണിച്ചു മാസത്തിൽ ഒരു ട്രെയിൻ അവിടെക്കു അനുവദിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. "കുക്കുട രത്നം" എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ തീവണ്ടിയിൽ പൂവലന്മാർക്കു വി.ഐ.പി. പരിഗണന ലഭ്യമാക്കുമെന്നും മന്തി പ്രഖ്യാപിച്ചു
എന്നാൽ ഈ വണ്ടിക്കു കൊഴിക്കൊടും കൊച്ചിയിലും സ്റ്റോപ് അനുവദിക്കണമെന്ന എം.പി. ചക്കരപ്പൂവന്റെ നിർദ്ദേശം മന്ത്രി തള്ളിക്കളഞ്ഞു. വണ്ടി പോകാത്ത റൂട്ടുകളിൽ സ്റ്റോപ് അനുവദിക്കില്ലെന്ന മന്ത്രിയുടെ പിടിവാശി അവസാനിപ്പിക്കണമെന്നും, ഇതിനെതിരയി പൊതു ജനങ്ങളേയും തന്റെ മ്യുസിയം പോലീസ് സുഹൃത്തുക്കളെയും അണി നിരത്തി പ്രക്ഷൊബം നയിക്കുമെന്നും ചക്കരപ്പൂവൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
മഞ്ചേരിയിൽ നിന്നും ശ്രീകൃഷ്ണപുരം വരെയുള്ള റെയിൽപാതയുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും. നിലവിലുള്ള പാത വൈദ്യുതീകരിക്കുന്നതോടൊപ്പം പെരിന്തൽമണ്ണ വരെയുള്ള റെയിൽപാത ഇരട്ടിപ്പിക്കുന്നതിനുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്നും, ഇതിനായി ബഡ്ജറ്റിൽ തുക നീക്കി വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേ സമയം ഈ പതയിൽ സ്ഥിരമയി ഓടിക്കൊണ്ടിരിക്കുന്ന രാത്രികാല വണ്ടിയായ "ബിണ്ടി ശതാബ്ദി ഏക്സ്പ്രെസ്സ്", പകൽ സമയത്തു തന്നെ ഓടിക്കാൻ ശ്രമിക്കുമെന്നും, ഇതിനായി നാട്ടുകാരുടെ കൂടി സഹായം ആവശ്യമാണെന്നും മന്ത്രി പ്രസ്താവിച്ചു. എന്നാൽ ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കമെന്നു കരുതുന്നുണ്ടെങ്കിൽ മന്ത്രി ദിവാസ്വപ്നം കാണുകയാണെന്നു ശ്രീ. ബിണ്ടി തിരിച്ചടിച്ചു.
സാങ്കേതിക കാരണങ്ങളാൽ ഇതുവരെ കമ്മീഷൻ ചെയ്യാൻ സാധിക്കാതിരുന്ന "പൂച്ചമാന്തിക്കര എക്സ്പ്രെസ്സ്" മേയ് മാസം മുതൽ ഏലംകുളം - മഞ്ചേരി പാതയിൽ ഓടിത്തുടങ്ങുമെന്നു മന്ത്രി അറിയിച്ചു. പാന്റ്രിയിൽ മീൻ വിഭവങ്ങൾ മാത്രം വിളംബുന്ന ട്രെയിൻ എന്ന പ്രത്യേകതയും ഈ വണ്ടിക്കുണ്ടാവുമെന്നു മന്ത്രി കൂട്ടിച്ചേർത്തു
കുണ്ടമൻകുളത്തിനു പ്രത്യേക റെയിൽവേ സോൺ അനുവദിക്കണമെന്ന എം.പി. കഞ്ഞിക്കുഴിയുടെ ആവശ്യവും മന്ത്രി തള്ളിക്കളഞ്ഞു. എന്നാൽ ഈ മെഖലയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നും ഈ അവ്സ്ഥയിൽ റെയിൽവേ സോൺ അനുവദിക്കേണ്ടതു അത്യാവശ്യമാണെന്നുമുള്ള തന്റെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും ശ്രീമാൻ കഞ്ഞിക്കുഴി പ്രസ്താവിച്ചു
തിരുവനന്തപുരത്തും ചെർപ്പ്ലശ്ശെരിയിലും, നിർമ്മാണം പൂർത്തിയക്കി 2 വർഷം പിന്നിട്ടിട്ടും ഇതുവരെ കമ്മീഷൻ ചെയ്യാതെ കിടക്കുന്ന കോച്ചു നിർമാണ ഫാക്ടറികളിലെ ഉപകരണങ്ങൾ തുരുംബെടുത്തു കൊണ്ടിരിക്കുകയാണെന്നും കോച്ചു നിർമാണം ഇതുവരേയും അരംഭിക്കാത്തതു ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്നും സ്ഥലം എം.പി. മാരായ ശ്രീ ആനതലവട്ടം ഡുവിനും ഇഞ്ചിക്കുന്നിൽ ഡുധീരും ആരൊപിച്ചു. ഈ സ്ഥിതിക്കു ഇനിയും മാറ്റമുണ്ടവുന്നില്ലെങ്കിൽ കോച്ച് ഫാക്ടറി തമിഴ്‌നാട്ടിലേക്കു മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള കടുത്ത നടപടികൾ അലോചിക്കേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി
ബാംഗ്ലൂർ മലയാളികളുടെ ആവശ്യപ്രകാരം ബാംഗ്ലൂർ ജൻ. നിൽ നിന്നും ചുങ്കത്തറ വരെ പോകുന്ന "പിച്ചചട്ടി ഏക്സ്പ്രെസ്സിന്റെ" സ്റ്റൊപ്പുകളുടെ എണ്ണം പരമാവധി കുറക്കുമെന്നും നിലമ്പൂർ വുമെൺസ് കൊളെജിനു സമീപത്തുള്ള സ്റ്റൊപ്പിൽ ഒരു മണിക്കൂർ വണ്ടി വെറുതെ നിർത്തിയിടുമെന്നും മന്ത്രി പ്രസ്താവിച്ചു.
Thursday, March 26, 2009
Subscribe to:
Posts (Atom)